ട്രെയിനിലാണോ യാത്രക്കാരുടെ ശ്രദ്ദയ്ക്ക് ; ഈ ആപ്പിലൊരൊറ്റ ക്ലിക്ക് മതി; വിവരങ്ങൾ വിരൽത്തുമ്പിൽ

train
train

ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് വർധിച്ചിരിക്കുകയാണ്. വന്ദേഭാരതിന് ഉൾപ്പെടെ ഇക്കാര്യം ബാധകമാണ്. റെയിൽവേ ഇതിനിടയിൽ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാർക്ക് എല്ലാ വിവരങ്ങളും കൈമാറാനാണ് ഈ ആപ്പ് എന്നാണ് പറയുന്നത്. അതായത് എല്ലാ സേവനങ്ങളും ഇതിൽ ഉണ്ടാവും. മഴയും കാറ്റുമൊക്കെ വന്നാൽ മരംവീണ് ട്രെയിൻയാത്ര താമസിക്കുന്നത് ഈ മൺസൂൺ കാലത്ത് പതിവ് കാഴ്ചയാണ്. അതിനാൽ ഈ ആപ്പ് ഈ സമയം തന്നെ പുറത്തിറങ്ങിയത് യാത്രക്കാർക്ക് ഒരു ആശ്വാസമാണെന്ന് പറയാം.

tRootC1469263">

റെയിൽ വൺ സൂപ്പർ ആപ്പിലാണ് ഒറ്റ ക്ലിക്കിൽ എല്ലാ സേവനങ്ങളും ലഭ്യമാകുക. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, ട്രെയിൻ ട്രാക്കിങ് അങ്ങനെ തുടങ്ങി ഭക്ഷണം, കോച്ചിന്റെ സ്ഥാനം എല്ലാം ഈ ആപ്പിലൂടെ അറിയാം. ഇതോടെ പല ആപ്പുകൾ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇനി ആ ബുദ്ധിമുട്ടില്ലെന്ന് സാരം. പല ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ചിരിന്നവർക്ക് വലിയ ഉപകാരമാകും ഈ ആപ്പ്.

ലളിതവും വ്യക്തവുമായ ഇന്റർഫേസിലൂടെ മികച്ച സേവനം നൽകാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോർ പ്ലാറ്റ്ഫോമുകളിലും ലഭിക്കും. ഒറ്റ സൈൻ ഓൺ സൗകര്യമാണിതിന് സജ്ജീകരിച്ചിരിക്കുന്നത്. ഇൻസ്റ്റാൾ ചെയ്ത് നിലവിലെ റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
ലളിതമായ സംഖ്യാ എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാം. പുതിയ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രം മതി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ.

Tags