കര്‍ണ്ണാടക ഹാസനിലെ താമസസ്ഥലത്ത് ദുരന്തം; ചിറ്റാരിക്കാല്‍ സ്വദേശിയുടെ 3 വയസുകാരൻ മകൻ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു
Updated: Dec 16, 2025, 14:05 IST
ടാങ്കിലെ വെള്ളത്തിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം
ചിറ്റാരിക്കാല്‍ : കർണ്ണാടകയിലെ ഹാസനിലെ താമസ സ്ഥലത്ത് വെച്ച് ചിറ്റാരിക്കാല്‍ കാനാട്ട് സ്വദേശിയായ അധ്യാപകൻ്റെ മൂന്ന് വയസുകാരൻ മകൻ വാട്ടർ ടാങ്കില്‍ വീണ് മരിച്ചു.രാജീവിൻ്റെ മകൻ ഐഡന് സ്റ്റീവ് ആണ് ദാരുണമായി മരിച്ചത്. രാജീവ് ഹാസനിലെ ഒരു സ്കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയാണ്.
tRootC1469263">കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലെ വാട്ടർ ടാങ്കിലാണ് അപകടം സംഭവിച്ചത്. ടാങ്കിലെ വെള്ളത്തിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഐഡനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)


