താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം

Restrictions on travel through the Thamarassery Pass

രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക.

താമരശ്ശേരി ചുരത്തിലെ ആറാംവളവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തില്‍ പകല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക.


സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ചുരത്തില്‍ പൂര്‍ണനിയന്ത്രണവും മറ്റു വാഹനങ്ങള്‍ക്ക് ഭാഗികനിയന്ത്രണവും ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
ഒന്‍പതാംവളവില്‍ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടര്‍പ്രവൃത്തിയും ഇന്ന് നടക്കും.
വ്യൂ പോയിന്റില്‍ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോണ്‍ നെറ്റ് ഇടുന്ന പ്രവൃത്തിയാണ് നടക്കുക.

Tags