താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
Updated: Dec 5, 2025, 10:35 IST
എയർപോർട്ട്, റയില്‍വേ സ്റ്റേഷൻ, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം.ഇതുവഴിയുള്ള മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങള്‍ വഴി തിരിച്ചു വരും.ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരം വഴി കടത്തിവിടും.
tRootC1469263">താമരശ്ശേരി ചുരം 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിൻ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും.
എയർപോർട്ട്, റയില്‍വേ സ്റ്റേഷൻ, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.
.jpg)