കണ്ണൂർ നഗരത്തിൽ ഗതാഗതം ശക്തമാക്കാൻട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനം; പയ്യാമ്പലം റോഡ് വൺവെയാക്കും
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മേയറുടെ ചേമ്പറിൽ ചേർന്നു . കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും അനധികൃത പാർക്കിങ്ങ് ഇല്ലാതാക്കാനും കർശന നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ നഗരസഭ അനുവദിച്ച മുൻ കൗൺസിലർ ഒ.കെ. മുഹമ്മദ് കുഞ്ഞി ബസ് ഷെൽട്ടർ, സിറ്റി ഹൈസ്കൂളിന് മുൻവശത്ത് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, ബസ് ഷെൽട്ടർ നിലനിന്ന സ്ഥലം ഓട്ടോ സ്റ്റാൻഡായി മാറ്റുന്നതിനും വാർഡ് കമ്മിറ്റിയിൽ തീരുമാനിച്ചത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചയിലേക്ക് നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
വൈകുന്നേരം നാലു മണിക്ക് ശേഷം പയ്യാമ്പലം ബീച്ച് റോഡ് വൺ വെയാക്കിവാഹനങ്ങൾ മണൽ ഭാഗത്തു കൂടി വഴിതിരിച്ചു വിടുന്നതിന് തീരുമാനിച്ചു.
താണ ജംഗ്ഷനിലുള്ള സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കാനും , സിഗ്നൽ തകരാറാകുന്ന സമയത്ത് മാറ്റി സ്ഥാപിക്കുന്നതിന് , കറൻ്റ്പോകുന്ന സമയത്ത് ബാക്കപ്പ് സംവിധാനം ഏർപ്പെടുത്തുന്നതിന് സിഗ്നൽ സ്ഥാപിച്ച സ്ഥാപനത്തിന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
കണ്ണൂർ അഴിക്കൽ റൂട്ടിൽ പടന്നപ്പാലത്ത് സിനിമാ ഷോ കഴിഞ്ഞ് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. സിനിമാ ഷോ കഴിഞ്ഞ് തിയേറ്ററിൽ നിന്നും വരുന്ന വാഹനങ്ങളെ പയ്യാമ്പലം വഴി വൺ വേ യാക്കി വഴി തിരിച്ചുവിടുന്നുണ്ടെന്നും, വാഹനം വഴിതിരിച്ചുവിടുന്ന വിഷയം തിയേറ്ററിൽ പരസ്യം കൊടുത്തിട്ടുണ്ടെന്നും ഇതിനായി മൂന്ന് സെക്യൂരിറ്റിക്കാരെ തിയേറ്ററുകാർ നിയോഗിച്ചിട്ടുണ്ടെന്നും കൂടുതൽ തിരക്കുള്ള ദിവസങ്ങളിൽ ഈ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കണ്ണൂർ കോർപ്പറേഷൻ പരിധി ബ്യൂട്ടിഫിക്കേഷനും 24 മണിക്കൂറും ട്രാഫിക് നിരീക്ഷണത്തിനും വേണ്ടി ഗ്രോത്ത് വേ മീഡിയ ടു ഇൻഫോ സൊല്യൂഷൻ ലഭ്യമാക്കിയ പ്രൊപ്പോസൽ ചർച്ച ചെയ്യുന്നതിന് പ്രസ്തുത സ്ഥാപനം, എൻ.എച്ച്.എ.ഐ, പ്രിൻസിപ്പൽ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേരുന്നതിന് തീരുമാനിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പഴയങ്ങാടി, പറശ്ശിനിക്കടവ് ഭാഗത്തുനിന്നും വരുന്ന ബസ്, സ്റ്റേഡിയം കോർണർ പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് വഴി തിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കുന്നതിന് ആർ.ടി.ഒ വിനെ ചുമതലപ്പെടുത്തി. ഹൈക്കോടതിയുടെ 9/3/2026 തീയതിയിലെ WP (C) No. 8971/2026 നമ്പർ ഉത്തരവ് പ്രകാരമുള്ള ആനയിടുക്ക് ജംഗ്ഷനിലുള്ള ഓട്ടോസ്റ്റാൻഡ് ഒമേഗ സെയിൽസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന് മുന്നിലേക്ക് മാറ്റി സ്ഥാപിക്കുന്ന വിഷയത്തിൽ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ റിഷാം താണ, ട്രാഫിക് എസ്.ഐ, ആർ.ടി.ഒ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉൾപ്പെടെ സംയുക്ത സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നും ഹോട്ടൽ ഒമേഴ്സ് ഭാഗത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റിയത് പുനഃസ്ഥാപിക്കണമെന്ന് കാണിച്ചുകൊണ്ടുള്ള കണ്ണൂർ ജില്ലാ മർച്ചന്റ് പ്രസിഡന്റിന്റെ അപേക്ഷ കമ്മിറ്റി ചർച്ച ചെയ്യുകയും തത്കാലം നിലവിലെ സ്ഥിതി തുടരുന്നതിനും തീരുമാനിച്ചു.
കണ്ണൂർ കോർപ്പറേഷനിൽ നാഷണൽ ഹൈവേ റോഡും കൂടി ഉൾപ്പെടുന്നതിനാൽ അടുത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ അവരുടെ എൻജിനിയറെ കൂടി വിളിക്കാൻ തീരുമാനിച്ചു.
കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കേരള പോലീസ് ആക്ട് പ്രകാരമുള്ളതും മീറ്റിംഗ് കൺവീനർ ജില്ലാ പോലീസ് ചീഫ് നോമിനിയായതിനാൽ അടുത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മുതൽ യോഗം മേയറുടെ അനുമതിയോടെ അജണ്ട തയ്യാറാക്കി വിളിച്ചുചേർക്കുന്നതിനും മിനുറ്റ്സ് തയ്യാറാക്കി അംഗീകാരം വാങ്ങുന്നതിനുംകേരള പോലീസ് ആക്ട് പ്രകാരം ഏഴു ദിവസത്തിനുള്ളിൽ ജില്ല പോലീസ് മേധാവിയുടെ ഉത്തരവായി ഇറക്കുന്നതിനും എസിപിയെ ചുമതലപ്പെടുത്തി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ സ്ഥിരമായി ഒരു നോമിനിയെ തന്നെ പങ്കെടുപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. എല്ലാ സ്കൂളുകൾക്ക് മുമ്പിലും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ അധികൃതരുടെ ഒരു യോഗം വിളിച്ചുചേർക്കുന്നതിന് തീരുമാനിച്ചു.കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കൂടി കടന്നുപോകുന്ന നാഷണൽ ഹൈവെ ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിനും, സീബ്രാലൈൻ പുനഃസ്ഥാപിക്കുന്നതിനും, ഓവുചാൽ ക്ലീൻ ചെയ്യുന്നതിനും, നിലവിലുള്ള എൻ.എച്ച് റോഡുകൾ റീടാർ ചെയ്യുന്നതിനും സംബന്ധിച്ചും ബഹു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നാഷണൽ ഹൈവെ പ്രിൻസിപ്പൽ ഡയറക്ടറെ ഉൾപ്പെടുത്തി യോഗം ചേരുന്നതിന് തീരുമാനിച്ചു. യോഗത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ പി.നിതിൻ രാജ് , കണ്ണൂർ എ സി പി,കെ. വിനോദ് കുമാർ ജോയൻ്റ് ആർ ടി ഒ ജിഷ്ണു ബി. ടൗൺ പോലീസ് സ്റ്റേഷൻ എസ് ഐ,തുളസി കെ. കെ. ,കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ് ഐപ്രമോദ് പി. കെ. ,ഡെപ്യൂട്ടി തഹസിൽദാർ പ്രിജോഷ് ,ജൂനിയർ സൂപ്രണ്ട്, താലൂക്ക് ഓഫീസ് മനോജ് കുമാർ കെ. വി. –എ.ഇ.ഇ., കെ.ആർ.എഫ്.ബി.അഭിലാഷ് എസ്. എ. തുടങ്ങിയവർ പങ്കെടുത്തു.
.jpg)

