ഗതാഗതക്കുരുക്ക്, താമരശ്ശേരി ചുരത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി
Updated: Aug 24, 2026, 11:51 IST
ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു
കോഴിക്കോട്: ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഈ മാസം 28 വരെയാണ് നിയന്ത്രണം. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല,
ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു.
.jpg)

