സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് നാളെ രാവിലെ മുതല്‍ ഗതാഗത ക്രമീകരണങ്ങളേര്‍പ്പെടുത്തി

Chief Minister-designate V.D. Satheesan congratulates children who qualified for higher studies in the SSLC examination

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തില്‍ ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും.

പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എന്‍ട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളില്‍ സ്റ്റേഡിയത്തില്‍ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തില്‍ ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും.

സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. ആദ്യ പരിഗണന പാസ് ഉള്ളവര്‍ക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ കാര്‍ത്തിക് അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന രാവിലെ 8 മണി മുതല്‍ ആളുകളെ കടത്തിവിടും. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ലോക്ഭവനിലേക്ക് പോകും. ഓരോ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുമെന്നും കമ്മീഷണര്‍ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Tags