മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയ ഒന്നരവയസ്സുകാരൻ തീവണ്ടി തട്ടി മരിച്ചു
അമ്പലപ്പുഴ : കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകനായ ഒന്നരവയസ്സുകാരൻ ദൃണവാണ് തീവണ്ടി തട്ടി ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്.
തീവണ്ടിപ്പാളത്തിനടുത്തുള്ള അമ്മവീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരും കാണാത്ത സമയത്ത് കുഞ്ഞ് മുട്ടിലിഴഞ്ഞ് സമീപത്തുള്ള റെയിൽവേ പാളത്തിലേക്ക് കയറുകയായിരുന്നു. ഈ സമയത്ത് എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു തീവണ്ടിയാണ് കുട്ടിക്ക് മേൽ ഇടിച്ചുകയറിയത്.
അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ വിനീതിന്റെയും സ്വകാര്യ ആശുപത്രിയിൽ നഴ്സായ സൂര്യ ബാബുവിന്റെയും ഏക മകനാണ്.
.jpg)

