വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കിൽ സംരക്ഷണം നൽകാൻ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട് വി.ഡി സതീശനെ പരിഹസിച്ച് ടി.പി രാമകൃഷ്ണൻ

If you are sure that you will go to the forest, you have told the forest department to provide protection TP Ramakrishnan mocks VD Satheesan

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആണ് അദ്ദേഹം ഉന്നയിക്കുന്നത്.

 

തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞ  പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കിൽ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങൾ ചെയ്യാം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആണ് അദ്ദേഹം ഉന്നയിക്കുന്നത്.അടുത്ത അധികാരം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം എന്നാണ് അദ്ദേഹം പറയുന്നത്. 

tRootC1469263">

ഒരു പൊതുപ്രവർത്തകൻ പ്രവർത്തിക്കേണ്ടത് അധികാരത്തിനായല്ല. വനവാസം എന്ന പ്രയോഗം തന്നെ ശരിയല്ല. അത് ജനവിരുദ്ധമാണ്, വനവാസത്തിന് പോകുന്നുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്ന് വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട് എന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. ജനങ്ങളെ വഴിതിരിച്ച് വിടുന്നതിനുള്ള ബോധപൂർവമായ പരിശ്രമമാണ് വി ഡി സതീശൻ നടത്തുന്നത്. ജനങ്ങൾ ഇത്തരം നിലപാടിനെ തിരിച്ചറിഞ്ഞ് ശെരിയായ സമീപനം സ്വീകരിക്കുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags