ഇടുക്കി ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവം ; പൊലീസ് കേസെടുത്തു

idukki
idukki

സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്

ഇടുക്കി ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്തു. വെള്ളത്തൂവല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയാകും.

tRootC1469263">

ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് സതേണ്‍ സ്‌കൈസ് എയറോ ഡയനാമിക് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇന്നലെ ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കമുള്ളവര്‍ സ്‌കൈ ഡൈനിങില്‍ കുടങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ സ്‌കൈ ഡൈനിങില്‍ ഉണ്ടായിരുന്നു. നാലരമണിക്കൂര്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഗ്‌നിരക്ഷാസേന എത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.

Tags