കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് വിലക്ക്
Updated: Jun 6, 2026, 10:35 IST
റെഡ് അലർട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് വിലക്ക്.ജൂണ്‍ 6, 7 തീയതികളില്‍ ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി.ഡിടിപിസിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും.
റെഡ് അലർട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍ നിന്ന് ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
.jpg)

