വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Restrictions on Wayanad tourist destinations
Restrictions on Wayanad tourist destinations

കൽപറ്റ: വയനാട്ടിൽ കനത്ത മഴയെ തുടർന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മേയ് 23ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അനുമതി നൽകി.

tRootC1469263">

ജില്ലയിൽ മഴക്ക് ശമനമുള്ളതിനാലും വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ അറിയിച്ചു.

Tags