വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

Edakkal Caves
Edakkal Caves

ഉരുള്‍ പൊട്ടല്‍ ദുരന്തം, കാലവര്‍ഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്ക്, അമ്പലവയല്‍ എടക്കല്‍ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവ വൈകീട്ട് 6.30 വരെ പ്രവര്‍ത്തിക്കും.

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍, അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂക്കോട് തടാകം, കാവുംമന്ദം കര്‍ളാട് തടാകം, പുല്‍പള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകീട്ട് 6.30 വരെ പ്രവര്‍ത്തിക്കും. പൂക്കോട് 'എന്‍ ഊര്' കേന്ദ്രം വയനാട്ടില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് ഇല്ലാത്ത ദിവസങ്ങളില്‍ മുന്‍കാല സമയക്രമം പാലിച്ചും പ്രവര്‍ത്തിക്കും.

Tags