അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരി പുഴയില്‍ മുങ്ങിമരിച്ചു
ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സുഹൃത്തുമായി ചേര്‍ന്ന് പുഴയില്‍ നീന്തുമ്ബോള്‍ മുങ്ങി പോവുകയായിരുന്നു സുധീർ.
ചാലക്കുടി: അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരി ചാലക്കുടിപ്പുഴയില്‍ മുങ്ങി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സുധീര്‍ (55) ആണ് മരണപ്പെട്ടത്.വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സുഹൃത്തുമായി ചേര്‍ന്ന് പുഴയില്‍ നീന്തുമ്ബോള്‍ മുങ്ങി പോവുകയായിരുന്നു സുധീർ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരനായ രാജേന്ദ്രന്‍ വെറ്റിലപ്പാറ, ജെസ്റ്റിന്‍ ഡേവിസ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിനു പുഴയിലിറങ്ങിയെങ്കിലും, ആഴമുള്ള ഭാഗമായതിനാനും പ്രളയത്തില്‍ പുഴയുടെ അടിയില്‍ അടിഞ്ഞ വലിയ മരങ്ങള്‍ ഉള്ളതു കൊണ്ടും ആളെ കണ്ടെത്തുവാന്‍ സാധിച്ചില്ല.
tRootC1469263">ഏകദേശം 25 അടിയോളം താഴ്ചയുള്ള വലിയ കയത്തില്‍ അകപ്പെടുകയായിരുന്നു. .ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്.
.jpg)

