മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

tour bus

അപകടസമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലര്‍ച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ബസ് നിര്‍ത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയും തീ പടരുകയുമായിരുന്നു.

tRootC1469263">

വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

Tags