പാലായില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അപകടത്തില്‍പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം

d
d

42 കുട്ടികളും നാല് അധ്യാപകരും ഉള്‍പ്പെട്ട സംഘം മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം

കോട്ടയം : കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 28 പേർക്ക് പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

tRootC1469263">

വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച്‌ ഉയർത്തി. 42 കുട്ടികളും നാല് അധ്യാപകരും ഉള്‍പ്പെട്ട സംഘം മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം

Tags