പ്രണയം നടിച്ച് പീഡനം ; ബന്ധം അവസാനിപ്പിച്ചതോടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച് പ്രതികാരം ; 21 കാരന്‍ അറസ്റ്റില്‍

arrest

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അര്‍ജുന്‍ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്. 2024ല്‍ കൊല്ലം ഏരൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അര്‍ജുന്‍ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സൗഹൃദം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതോടെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് യുവാവ് പ്രതികാരം ചെയ്തു. സുഹൃത്തുക്കളിലൊരാളാണ് പെണ്‍കുട്ടിയെ ഈ വിവരം അറിയിച്ചത്. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയിലാണ് ഏരൂര്‍ പൊലീസ് കേസെടുത്തത്. പോക്സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags