ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ടോള്‍ നിരക്കില്‍ വൻ വർധന

LORRY

40 ശതമാനത്തിന് മുകളിലാണ് അമിത ഭാരമെങ്കില്‍ ടോള്‍ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ടോള്‍ നിരക്കില്‍ വൻ വർധന.പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, അനുവദനീയമായ ഭാരത്തേക്കാള്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ കൂടുതല്‍ ഭാരം കയറ്റിയാല്‍ നിലവിലെ ടോളിന്റെ ഇരട്ടി നല്‍കേണ്ടി വരും.

അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ പ്ലാസകളില്‍ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കില്‍ അധിക ടോള്‍ ഈടാക്കരുതെന്നും നിർദേശമുണ്ട്.

40 ശതമാനത്തിന് മുകളിലാണ് അമിത ഭാരമെങ്കില്‍ ടോള്‍ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും. അതേസമയം, 10 ശതമാനം വരെയുള്ള അധിക ഭാരത്തിന് നിലവില്‍ പിഴയില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കില്‍ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്‌ട്രോണിക് പേയ്മെന്റ് മാർഗങ്ങള്‍ വഴിയോ മാത്രമേ ടോള്‍ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവില്‍ പറയുന്നു.

Tags