പാലിയേക്കരയിലെ ടോള്‍ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയില്‍ ഹര്‍ജി
ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
tRootC1469263">ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുന?രാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു.
.jpg)


