'ശുചിമുറിയും, ഭക്ഷണവും, കഫെറ്റീരിയയും'; കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും

bus

ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ 'ബസ് ഹോസ്റ്റസും' ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി വാങ്ങിയത്.

തിരുവന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.

പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് ബസ് കൊച്ചിക്ക് പുറപ്പെടും. ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ 'ബസ് ഹോസ്റ്റസും' ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി വാങ്ങിയത്.

അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ്.ബസില്‍ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം.

തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്. ടിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്യുന്നതിനും സൗകര്യ മുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.

 

Tags