ഇന്നാണ് ഇന്നാണ് ഇന്നാണ്.. വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇന്ന്

v

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇന്ന്.തിരുവനന്തപുരം ഗോർഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞു. ഇത്‌ റെക്കോഡാണ്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകള്‍ ആണ്‌ വിറ്റത്.

പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂർ - 5,10,820, തിരുവനന്തപുരം- 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്‍പ്പനകള്‍. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകള്‍ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്

Tags