ഇന്ന് ഓശാന പെരുന്നാള്‍

oshana sunday

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഓശാന ഞായറിന്റെ പ്രത്യേക ചടങ്ങുകളും കുര്‍ബാനയും ആരംഭിച്ചു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളില്‍ നടക്കുന്നത്.

Tags