ഇന്ന് കേരളപ്പിറവി ദിനം

A night on a houseboat; an opportunity for travelers to get a closer look at the backwater regions of Kerala.

സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

 ഭാഷാ അടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്. സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷിക ആഘോഷ നിറവില്‍ തലസ്ഥാനത്ത് മാതൃഭാഷാ സ്‌നേഹവും ജനാധിപത്യ ഓര്‍മ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ വച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, മുന്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച മുന്‍ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും.ഇതോടൊപ്പം നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക പ്രദര്‍ശനവും രാവിലെ 9:15-ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകര്‍ന്ന് 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാര പ്രഖ്യാപനവും ഇന്ന് നടക്കും.

Tags