ഇന്ന് കര്‍ക്കിടക വാവുബലി; പിതൃതര്‍പ്പണത്തിന് വിവിധയിടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍

bali
bali

 മഴ തുടരുന്നതിനാല്‍ ബലി കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 പൂര്‍വിക സ്മരണയില്‍ ഇന്ന് കര്‍ക്കിടകവാവ് ബലി. പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്ത് വിവിധ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ സജീകരണങ്ങള്‍ തയ്യാറായി.

 മഴ തുടരുന്നതിനാല്‍ ബലി കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്‌നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതര്‍പ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

tRootC1469263">

Tags