ഇന്ന് കര്‍ക്കിടക വാവ് ; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

Karkidaka Vavu Rituals: Green Protocol Must Be Strictly Followed

ബലിതര്‍പ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വര്‍ക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് കര്‍ക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങള്‍. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തര്‍പ്പണ കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തി. പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളില്‍ പുലര്‍ച്ചെ രണ്ടരയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ബലിതര്‍പ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വര്‍ക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കര്‍ക്കിടക വാവുബലിയെ തുടര്‍ന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ചടങ്ങുകള്‍ തുടങ്ങി. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ പാപനാശിനിയിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ നേരത്തെ ഒരുക്കിയിരുന്നു.

Tags