കെ എസ്.ഇ.ബി.യിലെ ടി.ഒ.ഡി. ബില്ലിംഗ്; നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജപ്രചരണങ്ങള്‍ , വൈദ്യുതി വകുപ്പ്

Vigilance's 'Operation Short Circuit'; Corruption worth Rs 16.5 lakhs found in KSEB offices

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവര്‍ക്കുമാണ് ടൈം ഓഫ് ഡെ ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തി രുവനന്തപുരം:  കെ എസ്.ഇ.ബി.യിലെ ടി.ഒ.ഡി. ബില്ലിംഗ് സംബന്ധിച്ച്‌ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നത്. റെയില്‍വെ ട്രാക്ഷന്‍, വാട്ടര്‍ അതോറിറ്റി പമ്പിംഗ് ഒഴികെയുള്ള എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവര്‍ക്കുമാണ് ടൈം ഓഫ് ഡെ ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

tRootC1469263">

ദിവസത്തെ രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെ നോര്‍മല്‍ സോണ്‍, വൈകിട്ട് 6.00 മുതല്‍ രാത്രി 10.00 വരെ പീക്ക് ടൈം സോണ്‍, രാത്രി 10.00 മുതല്‍ രാവിലെ 6.00 വരെ ഓഫ് പീക്ക് സോണ്‍ എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യുന്നത്. പ്രതിമാസം 250 യൂണിറ്റിലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നോര്‍മല്‍ സോണില്‍ താരിഫ് നിരക്കിനെക്കാള്‍ 10% കുറവും, പീക്ക് ടൈം സോണില്‍ 25% കൂടുതല്‍ നിരക്കും ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലും ആണ് ബില്‍ ചെയ്യുന്നത്.

20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറവും, പീക്ക് ടൈം സോണില്‍ 50 ശതമാനം അധികവും, ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലും ബില്‍ ചെയ്യുമ്പോള്‍ എല്‍.ടി. വ്യവസായം എച്ച്‌.ടി., ഇ.എച്ച്‌.ടി ഉപഭോക്താക്കള്‍ ഇവര്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കും, പീക്ക് ടൈം സോണില്‍ 50 ശതമാനം അധികവും, ഓഫ് പീക്ക് സോണില്‍ 25 ശതമാനം കുറവും നിരക്കിലുമാണ് ബില്‍ ചെയ്യുന്നത്.

ടി.ഒ.ഡി താരിഫ് പ്രകാരം ബില്‍ തുക കണക്കാക്കുമ്പോള്‍ സാധാരണ മീറ്ററുകളില്‍ നിന്നും റീഡിംഗ് എടുത്ത് ബില്‍ കണക്കാക്കുന്നതിനേക്കാള്‍ നിരക്ക് നന്നേകുറവായിരിക്കും. പീക്ക് സമയത്തെ ഉപയോഗം മറ്റ് സമയക്രമങ്ങളിലേക്ക് കുറഞ്ഞൊരളവിലെങ്കിലും മാറ്റിക്രമീകരിച്ചാല്‍ത്തന്നെ ബില്ലില്‍ വലിയ കുറവായിരിക്കും ഉണ്ടാവുക. അതുപോലെ 20 കിലോ വാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിലവിലുള്ള താരിഫ് ഉത്തരവ് പ്രകാരം പ്രതിമാസം നല്ലൊരു തുകയുടെ കുറവുതന്നെയുണ്ടാകും.

കേരളത്തിലെ പകുതിയിലധികം ഉപഭോക്താക്കള്‍ക്കും ടി.ഒ.ഡി. മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേല്‍ സൂചിപ്പിച്ച വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ടി.ഒ.ഡി ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ഉപഭോക്തൃസൗഹൃദ സംവിധാനം തന്നെയാണ് ടി.ഒ.ഡി മീറ്ററിംഗ് എന്നിരിക്കെ, ഇത് സംബന്ധിച്ച്‌ മറ്റുതരത്തില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് കെ.എസ്.ഇ.ബി.

Tags