പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി, അധികാര മോഹമെന്ന് വിമർശനം
കണ്ണൂർ : പാർട്ടിയെ തകർക്കാൻ ശ്രമിച്ചതിന് ടി.കെ ഗോവിന്ദനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടത് പ്രകാരമാണിത്. പാർട്ടിക്കെതിരെ ടി.കെ ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയത് പച്ചനുണപ്രചരണമാണ്. സി.പിഎം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത് കൂട്ടായ തീരുമാനപ്രകാരമാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. പി.കെ ശ്യാമള ടീച്ചർ സ്ഥാനാർത്ഥിയായത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ഈ കാര്യത്തിൽ ഇടപെട്ടിട്ടില്ല. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ആകെ ഉയർന്നുവന്ന പേര് പി.കെ ശ്യാമളയുടെ ത് മാത്രമാണ്. ബന്ധുത്വം പരിഗണിച്ച് പാർട്ടി ആരെയും സ്ഥാനാർത്ഥിയാക്കാറില്ല.
tRootC1469263">പി.കെ. ശ്യാമള ടീച്ചർ സാധാരണ വ്യക്തിയല്ല നീണ്ട വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയാണ്. പാർട്ടി തളിപ്പറമ്പിൽ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ ഉയർന്നു വരേണ്ട പേര് തന്നെയാണ്. പി.കെ ശ്യാമള.ടി.കെ ഗോവിന്ദൻമോഹങ്ങൾ വെച്ചു നടക്കുന്ന വ്യക്തിയാണ് ജില്ലാ സെക്രട്ടറിയേറ്റിൽ അദ്ദേഹമൊഴികെ ആരും ഗോവിന്ദൻ മാഷുടെ പേര് പറഞ്ഞിട്ടില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ മാത്രമല്ല ഏതു യോഗത്തിലും മാഷുടെ പേര് ഉയർന്നുവന്നില്ല. ഓരോരുത്തരുടെയും അംഗീകാരം മനസിലാക്കേണ്ട വിനയം ഗോവിന്ദൻ മാസ്റ്റർ കാണിച്ചില്ലടി.കെ. 'ഗോവിന്ദൻ മാസ്റ്റർക്ക് തളിപറമ്പിൽ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.
എന്നാൽ പാർട്ടിക്ക് അതു മനസിലാക്കാൻ പറ്റിയില്ല. അധികാര മോഹം കൊണ്ടുയു.ഡി. എഫിന് വിടുപണി ചെയ്യുകയാണ് ടി.കെ ഗോവിന്ദൻ. അദ്ദേഹത്തിന് വേണ്ട പരിഗണന എല്ലാ സമയത്തും പാർട്ടി കൊടുത്തു. ഇപ്പോൾ പാർലമെൻ്ററി മോഹവുമായി നടക്കുകയാണ് അധികാര മോഹവുമായി നടക്കുന്നയാൾ കമ്യുണിസ്റ്റല്ല ആന്തൂർ സാജൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.കെ ശ്യാമളയ്ക്കെതിരെ കെട്ടിച്ചമച്ച നുണ കഥ പ്രചരിപ്പിക്കുകയാണ്. നുണ പ്രചരണങ്ങൾ കൊണ്ട് ഒരാളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് മധുസൂദനന് ഒപ്പം നിൽക്കാൻ പാർട്ടി തീരുമാനിച്ചത്' അതാണ് അയാളെ പയ്യന്നൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ കാരണമെന്ന് കെ.കെ രാഗേഷ് ' പറഞ്ഞു.
.jpg)


