സ്ഥാനമോഹിയും അവസരവാദിയുമാണ് ടി കെ ഗോവിന്ദൻ ,കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നൽകി തളിപ്പറമ്പിലെ ജനങ്ങൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കും : മുഖ്യമന്ത്രി

TK Govindan is a position-seeking and opportunist, K Shyamala is an experienced leader, and the people of Taliparamba will elect them to the assembly with a huge majority: Chief Minister


കണ്ണൂർ: ഗോവിന്ദൻ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടി കെ ഗോവിന്ദൻ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ടി കെ ഗോവിന്ദൻ സ്ഥാനമോഹിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നൽകി തളിപ്പറമ്പിലെ ജനങ്ങൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'നിലപാടുകൾ തെളിമയാർന്നതാവണ്ടേ? എൽഡിഎഫിനോട് ഒരു നിമിഷംകൊണ്ടാണോ വ്യത്യസ്ത അഭിപ്രായം വരിക? എൽഡിഎഫിന്റെ നയങ്ങളിൽ വ്യത്യസ്തയുണ്ടെങ്കിൽ ദീർഘകാലം മുന്നേ വേണ്ടേ? ഏതെങ്കിലും നയത്തോട് വ്യത്യസ്തത നേരത്തെ പറഞ്ഞിട്ടുണ്ടോ? അപ്പോൾ തനിക്ക് സീറ്റ് കിട്ടിയില്ല, ആ സീറ്റ് മോഹത്തിന് മേലെയുണ്ടാകുന്ന അവസരവാദ നിലപാടിനെയാണ് യുഡിഎഫ് ഏറ്റെടുത്തിട്ടുളളത്. 

തളിപ്പറമ്പിന്റെ ധന്യമായ ചരിത്രം നിലനിർത്തിക്കൊണ്ട് സഖാവ് ശ്യാമള ടീച്ചറെ ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയത് ഈ മണ്ഡലത്തിൽ നല്ല അംഗീകാരത്തോടെ ജയിച്ചുവരാൻ കഴിയുന്ന സ്ഥാനാർത്ഥിയെന്ന ധാരണയിലാണ്. വിവിധ തലങ്ങളിൽ പ്രവർത്തിച്ച്, ദീർഘകാലത്തെ പ്രവർത്തന അനുഭവം ശ്യാമള ടീച്ചർക്കുണ്ട്. അതിന്റെ ഭാഗമായാണ് അവരെ സ്ഥാനാർത്ഥിയായി നിർത്തിയത്. ശ്യാമള ടീച്ചർക്ക് വമ്പിച്ച ഭൂരിപക്ഷം നൽകി നിയമസഭയിലേക്ക് തെരഞ്ഞെടുക്കുക. തളിപ്പറമ്പിന്റെ യശസ്സ് അതേരീതിയിൽ നിലനിർത്തുക'- മുഖ്യമന്ത്രി പറഞ്ഞു.

തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.  പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താൻ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഒന്നുകിൽ ഇതിനെല്ലാം വഴങ്ങി അവിടെ നിൽക്കണം, അല്ലെങ്കിൽ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി  ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


 

Tags