അൻസിബയുടെ പരാതി 'ഊള കേസ്' ആണെന്ന് ടിനി ടോം ; വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

Tiny Tom says Ansiba's complaint is a 'scam case'; WhatsApp chats leaked

മുതിർന്ന താരങ്ങളെ വിഷയത്തിൽ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷൻ കൺട്രോളർമാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റിൽ പറയുന്നുണ്ട്. 'ദയവുചെയ്ത് വ്യക്തിപരമായിട്ടുളള ഊള കേസുകൾ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി തീർക്കുക. സ്‌പോൺസർമാരുമായി കൂട്ടി കുഴയ്‌ക്കേണ്ട. മലർന്നു കിടന്ന് തുപ്പുന്നവർ സൂക്ഷിക്കുക. അമ്മ സീനിയേഴ്‌സിനെ ഇടപെടുത്താതെ സൂക്ഷിക്കുക. പരിധികൾ വിടുന്നു, ഇത്തരം മെസേജുകൾ ഇവിടെ വരുന്നത് അവസാനിപ്പിക്കണം' എന്നാണ് ടിനി ടോം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞത്.

 കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. അൻസിബയുടെ പരാതി 'ഊള കേസ്' ആണെന്ന് ടിനി ടോം പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. മുതിർന്ന താരങ്ങളെ വിഷയത്തിൽ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷൻ കൺട്രോളർമാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റിൽ പറയുന്നുണ്ട്. 'ദയവുചെയ്ത് വ്യക്തിപരമായിട്ടുളള ഊള കേസുകൾ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി തീർക്കുക. സ്‌പോൺസർമാരുമായി കൂട്ടി കുഴയ്‌ക്കേണ്ട. മലർന്നു കിടന്ന് തുപ്പുന്നവർ സൂക്ഷിക്കുക. അമ്മ സീനിയേഴ്‌സിനെ ഇടപെടുത്താതെ സൂക്ഷിക്കുക. പരിധികൾ വിടുന്നു, ഇത്തരം മെസേജുകൾ ഇവിടെ വരുന്നത് അവസാനിപ്പിക്കണം' എന്നാണ് ടിനി ടോം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞത്.

ഇതിന് അൻസിബ ഹസന്റെ മറുപടിയും പുറത്തുവന്ന ചാറ്റിലുണ്ട്. 'അമ്മയിലെ സീനിയേഴ്‌സിനെ കാര്യങ്ങൾ ബോധിപ്പിക്കുമെന്ന ടിനി ടോമിന്റെ ഭീഷണി സ്വാഗതം ചെയ്യുന്നു. വസ്തുതകൾ അവർ അറിയട്ടെ. സംഘടനയിലെ ഒരു വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറിക്കെതിരെ കേസ് കൊടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അത് മാന്യമായി ചർച്ച ചെയ്ത് തീർക്കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വത്തിനാണ്. അത് ചെയ്യാൻ കഴിയാത്ത നേതൃത്വത്തിന്റെ പരാജയം മറച്ചുവെക്കാൻ എന്നെ കുറ്റക്കാരിയാക്കി തീർക്കാമെന്ന് ടിനി കരുതേണ്ട. വ്യക്തിഹത്യയും അശ്ലീലാരോപണങ്ങളും ഇവിടെ നടന്നപ്പോൾ പ്രതികരിക്കാത്തവർ ഇപ്പോൾ 'നിലവാരം' പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്. മലന്ന് കിടന്ന് തുപ്പുക തുടങ്ങിയ പ്രയോഗങ്ങൾ നിങ്ങളുടെ സംസ്‌കാരമായിരിക്കാം. 

മെമ്മറി കാർഡ് വിവാദത്തിൽ ചെയ്തതുപോലെ ഈ വിഷയത്തിലും നിഷ്പക്ഷമായ ഒരു അന്വേഷണ കമ്മിറ്റിയെ നിയമിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. സത്യാവസ്ഥ പുറത്തുവരുമ്പോൾ മനസിലാകുമല്ലോ ആരുടെ മുഖത്താണ് തുപ്പൽ വീഴുന്നതെന്ന്. സത്യസന്ധമായി നിൽക്കുന്ന എനിക്ക് ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല' എന്നായിരുന്നു ടിനി ടോമിന് അൻസിബ നൽകിയ മറുപടി. ഇതിന് 'ഭീഷണി ഇങ്ങനെയല്ല കുട്ടീ, കൺട്രോളർമാരായ രാജീവ് കുടപ്പനക്കുന്നും രാജേഷ് നെയ്യാറ്റിൻകരയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങൾ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഒട്ടും പേടിക്കാനില്ല. ഈ നാറിയ വർത്താനത്തിന് ഞാനില്ല. ബെസ്റ്റ് ടീംസ്', എന്ന് ടിനി ടോമും മറുപടി നൽകി.

Tags