നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് വരെ
Mar 26, 2026, 12:06 IST
തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുവാനുള്ള സമയം വ്യാഴാഴ്ച വൈകീട്ടോടെ അവസാനിക്കും. വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിന് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. ആകെ 1,254 സ്ഥാനാർഥികളിൽ നിന്നായി 2,125 പത്രികകളാണ് ലഭിച്ചത്. ഇവയിൽ 1757 പത്രികകൾ സ്വീകരിച്ചു. 357 പത്രികൾ തള്ളുകയും 11 എണ്ണം പിൻവലിക്കുകയും ചെയ്തു. 2021 ൽ 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
.jpg)


