മലപ്പുറത്ത് വീണ്ടും പുലി ഇറങ്ങി
May 2, 2025, 09:25 IST
മലപ്പുറം: മലപ്പുറം മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല.
അതേസമയം കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടുപോവുകയും ചെയ്‌തു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി എത്തിയത്.
tRootC1469263">.jpg)


