ചാലക്കുടി മലക്കപ്പാറയില്‍ പുലിക്കൂട്ടത്തെ കണ്ടെത്തി

google news
puli

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പുലിക്കൂട്ടത്തെ കണ്ടെത്തി. പോലീസ് സ്റ്റേഷനു പുറകുവശത്ത് മൂന്നു പുലികള്‍ റോഡു മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്.  രാത്രി 11ഓടെയായിരുന്നു സംഭവം. ഈ ഭാഗത്ത് പലപ്പോഴും കാട്ടാനകളേയും പുലികളേയും കണ്ടിട്ടുണ്ടെങ്കിലും മൂന്ന് പുലികളെ കാണുന്നത് ആദ്യമായാണ്. പുലികള്‍ കൂട്ടത്തോടെയിറങ്ങിയ സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് ഇവിടത്തുകാര്‍.

ഉള്‍പ്രദേശത്ത് പുലിസംഘം തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവിടെ തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ പലരും പണിയെടുക്കുന്നുണ്ട്. വാല്‍പ്പാറയിലേക്കും മറ്റും ഇതിലൂടെ വിനോദസഞ്ചാരികളും യാത്ര ചെയ്യുന്നുണ്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണം തുടങ്ങി. രാത്രികാല യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുകയറിയിട്ടും വനംവകുപ്പ് എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്.

Tags