വയനാട് വണ്ടിക്കടവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

tiger
tiger

ഇന്നലെ രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്.

വയനാട് വണ്ടിക്കടവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. വയനാട് വന്യജീവി സങ്കേതത്തിലെ ണണഘ 48 എന്ന 14 വയസ്സുകാരനായ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പുല്‍പ്പള്ളിക്കടുത്തുള്ള ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനെ കൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

tRootC1469263">

ഇന്നലെ രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാല്‍ കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ഊരുമൂപ്പനായ മാരനെ കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

Tags