പത്തനംതിട്ട ജനവാസ മേഖലയിലെ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി
Dec 30, 2025, 16:15 IST
പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത കിണറ്റിൽ കടുവയെ കണ്ടത്. കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്.
കിണറ്റിൽ നിന്ന് വലിയ ശബ്ദം കേട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
tRootC1469263">.jpg)


