ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം : കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

Kanyakumari Express
Kanyakumari Express

 
തൃശ്ശൂർ: കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.

തുടർന്ന് പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടയിൽ യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തി. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Tags