നെഹ്‌റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപ്പന വെള്ളിയാഴ്ച്ച മുതൽ

Nehru Trophy Boat Race: Pallathuruthy Boat Club Wins Gold for Fifth Year
Nehru Trophy Boat Race: Pallathuruthy Boat Club Wins Gold for Fifth Year

 ആലപ്പുഴ  : ആഗസ്റ്റ് 30ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപ്പന ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകൾ വഴി ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും. 

tRootC1469263">

നാലുപേർക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാൾക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോർണർ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോർൺ ടിക്കറ്റുകൾ എടുക്കുന്നവരെ പവലിയനിലെത്തിക്കാൻ പ്രത്യേക ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ഭക്ഷണസൗകര്യവും പവലിയനിൽ തന്നെ ഒരുക്കിയിട്ടുണ്ട്. നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സിൽവർ 2500, കോൺക്രീറ്റ് പവലിയനിലെ റോസ് കോർണർ 1500, വിക്ടറി ലെയ്‌നിലെ വുഡൻ ഗ്യാലറി 500, ഓൾ വ്യൂ വുഡൻ ഗാലറി 400, ലേക്ക് വ്യൂ ഗോൾഡ് 200, ലോൺ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
 

Tags