ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ

arrested
arrested

കോട്ടയം: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. നിലമ്പൂർ കൊച്ചുവേളി രാജറാണി എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

tRootC1469263">

ട്രെയിനില്‍ ഒറ്റയ്ക്കായിരുന്ന യുവതിയോട് പുലർച്ചെ ഒരു മണിയോടെയാണ് നിതീഷ് മോശമായി പെരുമാറിയത്. ആലുവയിൽ വെച്ച് മറ്റൊരു കമ്പാർട്ട്മെന്‍റിലേക്ക് മാറണമെന്ന് യുവതിയോട് നിതീഷ് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെ യുവതിയുടെ കയ്യിൽ കയറി പിടിച്ചു എന്നാണ് പരാതി. യുവതി തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് നിതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. നിതീഷിനെ പിന്നീട് കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞു.

Tags