ടി ഐ മധുസൂദനന്റെ കൊല വിളി പ്രസംഗം; കേസെടുക്കുമെന്ന് ചെന്നിത്തല
തളിപ്പറമ്പ്: കോടതി വെറുതെവിട്ടവരെ പാർട്ടി വെറുതെ വിടില്ലെന്ന രീതിയിൽ ഉദാഹരണസഹിതം പൊതുയോഗത്തിൽ പ്രസംഗിച്ച സി.പി.എം നേതാവും മുൻ എം.എൽ.എ യുമായ ടി.ഐ. മധുസൂദനന് എതിരെ കേസെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ഈ കാര്യം അദേഹം പറഞ്ഞത്. അതിനിടെ മധുസൂദനൻ്റെ പ്രസംഗത്തിനെ തിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ഡി.ജി.പിക്ക് പരാതിയും നൽകി. നാട്ടിൽ സമാധാനം തകർക്കുന്നതാണ് മധു സൂദനന്റെ പ്രസംഗമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാട്ടിൽ സമാധാനമുണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വരായിരിക്കണം രാഷ്ട്രീയ നേതാക്കൾ.
മധുസൂദനൻ്റെ പ്രസംഗത്തിൻ്റെ ഫുൾടെസ്റ്റ് ആഭ്യന്തരവകുപ്പ് ശേഖരിച്ചിട്ടുണ്ട്. അതിൻ്റെ നിയമവശം പരിശോധി ച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.അതിനിടെ മധുസൂദനൻറെ പ്രസംഗം പയ്യന്നൂരിൽ പാർട്ടിക്കകത്തും ചർച്ചയായിട്ടുണ്ട്. വിധി വന്നതിനുശേഷം ധനരാജിൻ്റെ ഭാര്യ സജിനി മാധ്യമങ്ങളോട് പറഞ്ഞത് പകരത്തിന് പകരം എന്ന ചിന്ത ശരിയല്ലെന്നും എല്ലാം പൊറുക്കാനും ക്ഷമിക്കാനും എല്ലാ വരും തയ്യാറകണം. ഇതിൻ്റെ പേരിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്നും നിറ കണ്ണുകളോടെ സജിനി പറഞ്ഞതിൻ്റെ പിന്നാലെയാണ് മധുസൂദനൻ്റെ കൊലവിളി പ്രസംഗം. 1987ലാണ് ചീമേനിയിൽ അഞ്ച് സി.പി എമ്മുകാരെ ചുട്ടുകൊന്നത്. അക്കാലത്ത് കൊലക്ക് കൊല എന്ന നിലപാടാണ് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെടുത്തിരുന്നത്.
.jpg)

