തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞ് മരണം: തിരുവല്ലയിൽ 47കാരനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

Death due to rupture of thyroid gland: 47-year-old found dead in Thiruvalla, murder case

തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ അയ്യപ്പൻ പിള്ളയുടെ മകൻ ശശികുമാറിന്റെ മരണമാണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം പതിമൂന്നാം തീയതി ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് പുളിക്കീഴ് പോലീസ് കൊലപാതക കേസ് ആക്കി മാറ്റിയിട്ടുണ്ട്. 

tRootC1469263">

ഫോറൻസിക് സംഘം അടക്കം സ്ഥലത്ത് എത്തി പതിമൂന്നാം തീയതി തെളിവുകൾ ശേഖരിച്ചിരുന്നു. ശശികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറിയിലെ രക്തക്കറകൾ കഴുകി വൃത്തിയാക്കിയ നിലയിൽ ആയിരുന്നു. ഇതാണ് പോലീസിന് മരണത്തിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്. പൊടിയാടി ജംഗ്ഷനിലെ ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം. ജേഷ്ഠന്റെ കുടുംബവുമായി ഇയാൾക്ക് കാര്യമായ അടുപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
 

Tags