വേനല്‍മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ ; ഇന്നലെ നഷ്ടമായത് രണ്ട് ജീവനുകള്‍

Expatriate dies after being struck by lightning in Kuwait

മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങള്‍ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴയെത്തി. എന്നാല്‍ വേനല്‍ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങള്‍ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൊല്ലത്ത് കനത്ത മഴയില്‍ എണ്ണപ്പന വീണ് തൊഴിലാളിയും ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവും മരണമടഞ്ഞു. കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റിലെ കാടുവെട്ടാന്‍ കരാര്‍ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവന്‍ നഷ്ടമായത്. ചെങ്ങന്നൂരില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്‌റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.

Tags