സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ ; കാറ്റിനും സാധ്യത
May 15, 2025, 14:04 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച എവിടെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ കാലവർഷം ഈ മാസം 27ന് എത്തുമെന്ന് നേരത്തേ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.
tRootC1469263">കള്ളക്കടൽ പ്രതിഭാസ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
.jpg)


