സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Heavy rain in the state today; warning changed

സംസ്ഥാനത്ത് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ പാത്തിയുടെയും സ്വാധീനം കാരണമാണ് മഴ എത്തുന്നത്.സംസ്ഥാനത്ത് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. അതുകൊണ്ടുതന്നെ, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

tRootC1469263">

തെക്കുകിഴക്കൻ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമർദ പാത്തി. വടക്കൻ കർണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കൻ കർണാടകയും തമിഴ്നാടും വഴി കന്യാകുമാരി വരെ മറ്റൊരു ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

Tags