സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Some relief from the heat? Meteorological Department warns of possibility of summer rains

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം.

 പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട് തന്നെയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ഉയര്‍ന്നേക്കും.

Tags