സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Heavy rain will continue in Kerala today;  Orange alert in two districts

കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.

കാസർകോട്: സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളിൽ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളിൽ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.എന്നാൽ സംസ്ഥാനത്ത് താപനില ഉയരും. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (38 ഡിഗ്രി സെൽഷ്യസ്). പാലക്കാട് താപനില 37 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 

Tags