തൊണ്ടിമുതല്‍ തിരിമറിക്കേസ് ; ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍

antony raju

 ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു


തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍. ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. IPC 409 പ്രകാരമുള്ള ശിക്ഷ ആന്റണി രാജുവിന് നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

tRootC1469263">

 ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

Tags