തൃശ്ശൂരിൽ സ്‌കൂട്ടര്‍ യാത്രികര്‍ക്കുനേരേ കാട്ടുപന്നി ചാടി; രണ്ടുപേര്‍ക്ക് പരുക്ക്
Sat, 20 May 2023

തൃശൂര്‍: ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സകൂട്ടറിലിടിച്ച് ജോലിക്ക് പോയ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. പാഞ്ഞാള്‍ കാരപ്പറമ്പില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഇവര്‍ യാത്രചെയ്തുകൊണ്ടിരിക്കേ ഒരുവശത്തുനിന്ന് കാട്ടുപന്നി അതിശക്തമായി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണു. രാധയുടെ കൈയ്ക്കാണ് പരുക്ക്. രാകേഷിന് തോളെല്ലിലും തലയിലും പരുക്കുണ്ട്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.