തൃശൂരിൽ കമിതാക്കൾ ട്രെയിന് മുന്നിൽ ചാടി മരിച്ച നിലയിൽ

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

 തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്. സതേൺ കോളജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി എട്ടോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും സ്നേഹബന്ധത്തിലായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഇരു കുടുംബങ്ങളും താക്കീത് നൽകിയിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags