തൃശൂരിൽ താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപകൻ

teacher beat

താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് അടിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വിശദമാക്കുന്നത്. 

തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിസ്സാര കാര്യത്തിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതായി പരാതി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനും വരവൂർ സ്വദേശിയുമായ മണികണ്ഠനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.ഒരാഴ്ച മുൻപാണ് ക്രൂരമായ മർദ്ദനം നടന്നത്.

താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് അടിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വിശദമാക്കുന്നത്. ഈ അധ്യാപകൻ ക്ലാസുകളിൽ പതിവായി വിദ്യാർത്ഥികൾക്ക് നേരെ ഇത്തരത്തിൽ കഠിനമായ ശിക്ഷാനടപടികളും മർദ്ദനമുറകളും പ്രയോഗിക്കാറുണ്ടെന്ന് സ്കൂളിലെ മറ്റ് കുട്ടികളും ആരോപിക്കുന്നുണ്ട്.

Tags