തൃശൂരിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു10 പേര്‍ക്ക് പരുക്ക്
Oct 7, 2026, 15:13 IST
തൃശൂര്‍: കുന്നംകുളം പാറേമ്പാടത്ത് അമിതവേഗതയില്‍ എത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടോറസ് ലോറിയില്‍ ഇടിച്ച് അപകടം. ചൊവ്വ വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ വന്നിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരുക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍ തെറ്റായ ദിശയില്‍ കയറിവന്ന ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഏറെനേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു.
.jpg)


