തൃശ്ശൂരിൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ; 14 പേ​ർ​ക്ക് പ​രി​ക്ക്

google news
street dog

ചേ​ർ​പ്പ് : അ​വി​ണി​ശ്ശേ​രി ബോ​ട്ട് ജെ​ട്ടി, പെ​രി​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ആക്ര​മ​ണം. കു​ട്ടി​ക​ളും സ്ത്രീ​ക​ള​ട​ങ്ങു​ന്ന 14 പേ​രെ​യാ​ണ് നാ​യ് ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യ തെ​രു​വു​നാ​യ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ​യും വീ​ടു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ടി​യേ​റ്റ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​നി​മ​ൽ സ്ക്വാ​ഡും പ്ര​ദേ​ശ​ത്തെ​ത്തി​യി​രു​ന്നു.

ര​ണ്ട് ദി​വ​സ​മാ​യി നാ​യ് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞ് ന​ട​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മു​ഖ​ത്തും ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ക​യാ​ണ്. ചി​ല​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

ബ​സ് ക​യ​റാ​ൻ പോ​യ അ​വി​ണി​ശ്ശേ​രി ബോ​ട്ട്ജെ​ട്ടി ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ ജൂ​മി (46), അ​വി​ണി​ശ്ശേ​രി മ​രോ​ട്ടി​ക്ക​ൽ വി​നോ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ ശാ​ല​ക്ക് മു​ന്നി​ൽ വാ​ഹ​ന​ത്തി​ൽ ഫ​ർ​ണി​ച്ച​ർ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​ക​യാ​യി​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഹ​രി സെ​ൻ​ഭെ​യ് (27), ലി​നു​സ് ടെ​റോം (25), പെ​രി​ഞ്ചേ​രി പാ​റേ​ക്കാ​ട്ട് ഷാ​ന്റെ മ​ക​ൻ ദൈ​വി​ക് ഷാ (​മൂ​ന്ന്), ത​ൻ​വി​ക് (നാ​ല്), അ​വി​ണി​ശ്ശേ​രി തെ​ക്കെ​പ്പു​ള്ളി ര​ത്ന​വ​ല്ലി (54), പാ​ണ​പ്പ​റ​മ്പി​ൽ മു​ര​ളി (50), മ​ന​ക്കൊ​ടി കാ​യ്പാ​റ രാ​മ​ച​ന്ദ്ര​ൻ (50), പാ​ല​ത്തി​ങ്ക​ൽ സു​രേ​ഷ് (58), എ​ല​വ​ത്തൂ​ർ ശാ​ന്ത (65), അ​വി​ണി​ശ്ശേ​രി തെ​ക്കേ മേ​പ്പു​ള്ളി സു​രേ​ഷ് ബാ​ബു (60), അ​ഞ്ചേ​രി പ​ല്ല​ശ​നി​ക്കാ​ര​ൻ ക​ണ്ണ​ൻ (59), മു​ത്തു രാ​മ​ർ (20) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രി​ക​രി​ച്ച​ത്. വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് ക​ടി​യേ​റ്റു​ണ്ടെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ല​ഞ്ഞ് ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ബു​ധ​നാ​ഴ്ച ചേ​രു​മെ​ന്നും പ്ര​സി​ഡ​ന്റ് ഹ​രി സി. ​ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags